കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പെരിങ്ങത്തൂരിലെ മന്‍സൂറിനെ വധിച്ച കേസിൽ അഞ്ചാം പ്രതിയും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ സുഹൈൽ പുല്ലൂക്കര കീഴടങ്ങി. തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. നിപരാധിയാണ് താൻ. ലീഗ് വിട്ടതിലുള്ള പ്രതികാരവും വേട്ടയാടലുമാണ് തനിക്കെതിരെ നടക്കുന്നത്. മൻസൂർ സുഹൃത്താണെന്നും, കൊല്ലാൻ മാത്രം ക്രൂരനല്ലെന്നും സുഹൈൽ ഫേസ്ബുക്കിൽ കുറിച്ച ശേഷമാണ് കീഴടങ്ങിയത്.
അതെ സമയം ഇന്നലെ മുഖ്യ പ്രതിയടക്കം രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാംപ്രതി സംഗീത് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍ . ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.