മൻസൂർ വധം; മനുഷ്യനെ കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കണം -കാന്തപുരം

കോഴിക്കോട്​: മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണമെന്ന്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ. കണ്ണൂർ പുല്ലൂക്കരയിൽ നടന്ന മൻസൂറിന്‍റെ കൊലപാതകത്തെ അദ്ദേഹം അപലപിച്ചു. കൊലപാതക രാഷ്​ട്രിയം അംഗീകരിക്കാൻ കഴിയില്ലെന്നും ഫേസ്​ബുക്ക്​ കുറിപ്പിൽ പറഞ്ഞു.

​കുറിപ്പി​ന്‍റെ പൂർണരൂപം:
ജനാധിപത്യ പോരാട്ടങ്ങൾ നടത്തേണ്ടത് അക്രമരാഷ്ട്രീയത്തിലൂടെയല്ല. കണ്ണൂർ ജില്ലയിലെ പുല്ലൂക്കരയിൽ നടന്ന മൻസൂറിന്‍റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം.
മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാൻ ആർക്കും അധികാരമില്ല. നാം മലയാളികൾ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഇത്തരം കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാൻ കഴിയാത്ത സംസ്കാരമാണ്. തെരഞ്ഞെടുപ്പുകൾ വന്നുപോകും.
പക്ഷേ ആ കുടുംബത്തിന്‍റെ നഷ്ടം ആർക്കാണ് നികത്താൻ കഴിയുക. ഈ കൊലപാതകത്തിനുത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ കൊടുക്കണം. കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അല്ലാഹു മൻസൂറിന്‍റെ പരലോക ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ, എന്ന് പ്രാർഥിക്കുന്നു.

Full View

Tags:    
News Summary - mansoor k kanthapuram react

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.