കൊല്ലം: ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയും അപ്രതീക്ഷിതമായത് പലതും സംഭവിക്കുകയും ചെയ്യുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്നതോടെ പലതും സംഭവിക്കുമെന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ്നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണയില്ലാതെ കെ.പി.സി.സി പ്രസിഡൻറിന് ഒന്നും ചെയ്യാനാവില്ല. കോൺഗ്രസും യു.ഡി.എഫും മാറാൻ പോവുകയാണ്.
ഘടകകക്ഷികൾ പലതും അവസരം കിട്ടിയാൽ മുന്നണി വിടാൻ കാത്തിരിക്കുന്നു. യു.ഡി.എഫ് ഭരണത്തിൽ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല. രാഷ്ട്രീയയാഥാർഥ്യം ഉൾെക്കാള്ളുന്ന കോൺഗ്രസുകാർ പാർട്ടി വിടും. വളരെ അപമാനിതനായാണ് കെ.വി. തോമസ് കോൺഗ്രസിൽ കഴിയുന്നത്. പാർട്ടി വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം ആലോചിച്ചേക്കാം.
കുണ്ടറ സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. നൂറുശതമാനവും ആസൂത്രിതമായിരുന്നു ആ നീക്കങ്ങൾ. ഫോണിൽ അദ്ദേഹം പറഞ്ഞിടത്തോളം കാര്യങ്ങൾ പറയാവുന്നതുതന്നെയാണ്.
എന്നാൽ കൂടുതൽ സൂക്ഷിച്ച് പോകാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും പി.സി. ചാക്കോ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ലതികാ സുഭാഷ്, ജനറൽ സെക്രട്ടറി കെ.ആർ. രാജൻ, ജില്ല പ്രസിഡൻറ് ധർമരാജൻ തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.