മാവോവാദി ഏറ്റുമുട്ടൽ: യഥാർഥ വസ്തുതകൾ പൊലീസ് പുറത്തുവിടണമെന്ന് സി.പി. റഷീദ്

കോഴിക്കോട്: വയനാട്ടിലെ പേര്യ ചപ്പാരത്ത് നടന്ന പൊലീസ് -മാവോവാദി ഏറ്റുമുട്ടൽ സംബന്ധിച്ച് പ്രതികരണവുമായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി. റഷീദ്. വയനാട്ടിലെ ഏറ്റുമുട്ടൽ സംബന്ധിച്ച യഥാർഥ വസ്തുതകൾ പൊലീസ് പുറത്തുവിടണമെന്ന് സി.പി. റഷീദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലേക്കാണ് രാത്രിയിൽ പൊലീസ് വെടിയുതിർത്തത്. ആ പ്രദേശത്തേക്ക് മാധ്യമ പ്രവർത്തകരെ പോലും കടത്തിവിട്ടില്ലെന്നും സി.പി. റഷീദ് ആരോപിച്ചു.

കസ്റ്റഡിയിലെടുത്ത മാവോവാദികളെ കോടതിയിൽ ഹാജരാക്കണം. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണം. സംഭവ സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്കുള്ള വിലക്ക് പിൻവലിക്കുക. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ മാനിക്കണമെന്നും സി.പി. റഷീദ് ചൂണ്ടിക്കാട്ടി.

വയനാട്ടിൽ ആഴ്ചകൾ നീണ്ട തിരച്ചിലിനിടെ ഇന്നലെ രാത്രി 11 മണിയോടെ പേര്യ ഉൾവനത്തിലാണ് മാവോവാദികളും പൊലീസും നേർക്കുനേർ ഏറ്റുമുട്ടിയത്. ഒരു മാസം മുമ്പ് കേരള ഫോറസ്റ്റ് വനം ഡിവിഷനു കീഴിലെ കമ്പമല വനം ഡിവിഷൻ ഓഫിസ് അഞ്ചംഗ മാവോവാദി സംഘം അടിച്ചു തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

ആറളം വനമേഖലയിൽ വനപാലകരെ കണ്ടതിനെത്തുടർന്ന് മാവോവാദികൾ കഴിഞ്ഞ ദിവസം വനപാലകർക്കുനേരെ വെടിയുതിർത്തിരുന്നു. നിസ്സാര പരിക്കുകളോടെയാണ് അന്ന് വനപാലകർ രക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആറളം, പേര്യ മേഖലയിൽ മാവോവാദികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയതും വെടിവെപ്പുണ്ടായതും.

ചപ്പാരത്ത് പൊലീസുമായി ഏറ്റുമുട്ടിയ മാവോവാദികളിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാണാസുര ദളത്തിൽപ്പെട്ട ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. ചന്ദ്രു ബാണാസുര ദളം കമാൻഡറാണ്. പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും രക്ഷപ്പെട്ട രണ്ട് സ്ത്രീകളും കർണാടക സ്വദേശികളാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, രക്ഷപ്പെട്ട രണ്ടു പേർക്കായി വനമേഖലയിൽ പൊലീസും തണ്ടർബോൾട്ടും നക്സൽ വിരുദ്ധ സേനയും തിരച്ചിൽ ഊർജിതമാക്കി. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാൾക്ക് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനാൽ, ഉൾവനത്തിലേക്ക് ഇവർ പോകാൻ സാധ്യതയില്ലെന്നാണ് ദൗത്യസംഘത്തിന്‍റെ വിലയിരുത്തൽ.

Tags:    
News Summary - Maoist encounter: CP wants police to release real facts Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.