പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി മാവോയിസ്റ്റ് നേതാവെന്ന് പൊലീസ്

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്ന് പിടിയിലായ യുവാവ് മാവോയിസ്റ്റ് നേതാവാണെന്ന് പൊലീസ്. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. പന്തീരാങ്കാവിൽ നിന്നാണ് കേരള പൊലീസിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഒന്നരമാസമായി പന്തീരാങ്കാവിൽ മറ്റുതൊഴിലാളികള്‍ക്കൊപ്പം നിർമാണത്തൊഴിലാളിയായി കഴിയുകയായിരുന്നു ഇയാള്‍. പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ ഏതാനും ദിവസമായി നിരീക്ഷണത്തിലായിരുന്നുവത്രെ.

2007 ല്‍ ജാര്‍ഖണ്ഡില്‍ രൂപീകരിച്ച മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോണ്‍ എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ നേരത്തെ 11 മാസം തടവ് ശിക്ഷ അനുഭവിച്ചയാളാണത്രെ. 

Tags:    
News Summary - Maoist leader arrested from calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.