മുതുകാട് ഭാഗത്ത് മാവോയിസ്റ്റുകൾ സ്ഥാപിച്ച ബാനർ

മുതുകാട് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ; പിണറായി സർക്കാറിനും എളമരം കരീമിനും രൂക്ഷ വിമർശനം

പേരാമ്പ്ര: കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് പയ്യാനിക്കോട്ട ഉദയനഗർ ഭാഗത്ത് സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. പയ്യാനിക്കോട്ടയെ തുരന്നെടുക്കാൻ വരുന്ന ബല്ലാരി റെഡ്ഡിയെ ചവിട്ടിപ്പുറത്താക്കുക, സി.പി.എം നുണകളെ തിരിച്ചറിയൂ, പ്ലാന്‍റേഷൻ കോർപറേഷനെ ഖനനത്തിന് വിട്ടുകൊടുക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലും ബാനറിലും ഉള്ളത്.

കൂടാതെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനിലിനെ രൂക്ഷമായി വിമർശിക്കുന്ന ലഘുലേഖകളും വീടുകളിൽ വിതരണം ചെയ്തിട്ടുണ്ട്. ''ജനങ്ങളുടെ സമരത്തെ, മാവോയിസ്റ്റ് ഇടപെടൽ പേടിച്ച് ഓടിയ ലോക്കൽ പിണറായിയെ തിരിച്ചറിയുക'' - ഇങ്ങനെയാണ് ലഘുലേഖ തുടങ്ങുന്നത്.

പിണറായി സർക്കാറിനും എളമരം കരീമിനും ലഘുലേഖയിൽ രൂക്ഷ വിമർശനമുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പേരാമ്പ്ര ഡിവൈ.എസ്.പി ജയൻ ഡൊമനിക്, പെരുവണ്ണാമൂഴി ഇൻസ്പെക്ടർ സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തണ്ടർ ബോൾട്ടും ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്.


Tags:    
News Summary - Maoist poster and banner in muthukadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.