എറണാകുളം-അങ്കമാലി അതിരൂപതക്ക് പുതിയ അ​േപ്പ​ാസ്​തലിക് അഡ്​മിനിസ്​ട്രേറ്റർ; മാർ ആലഞ്ചേരിയെ നീക്കി

കൊച്ചി: സീറോ മലബാർ സഭക്കാകെ നാണക്കേടായ ഭൂമിവിവാദത്തിൽ വത്തിക്കാ​​​െൻറ ഇടപെടൽ. എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ഭരണച്ചുമതലയുള്ള അ​േപ്പ​ാസ്​തലിക്​ അഡ്​മിനിസ്​ട്രേറ്ററായി പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മന​േത്താടത്തി​െന നിയമിച്ച്​​ ഫ്രാൻസിസ്​ മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ്​ നടപടിയെന്ന്​​ നിയമന ഉത്തരവിൽ പറയുന്നു​. പാലക്കാട് രൂപത മെത്രാെനന്ന നിലയി​െല ഉത്തരവാദിത്തം അദ്ദേഹം തുടർന്നും നിർവഹിക്കും. വെള്ളിയാഴ്ച റോമൻ സമയം ഉച്ചക്ക്​ 12ന്​ വത്തിക്കാനിലും ഇന്ത്യൻ സമയം വൈകീട്ട്​ 3.30ന് കാക്കനാട് മൗണ്ട്​ സ​​െൻറ് തോമസ്​ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. 

എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച് ബിഷപ് സ്​ഥാനത്ത് കർദിനാൾ ജോർജ് ആലഞ്ചേരി തുടരും. അ​േപ്പാ​സ്​തലിക് അഡ്മിനിസ്​േട്രറ്റർ എന്ന സംജ്ഞയോട് ചേർത്തുപറഞ്ഞിരിക്കുന്ന സെഡെ പ്ലീന എന്ന ലത്തീൻ ഭാഷയി​െല പ്രയോഗം വഴി അർഥമാക്കുന്നത് ഇതാണ്. 

ബിഷപ് മാർ സെബാസ്​റ്റ്യൻ എടയന്ത്രത്തും ബിഷപ് മാർ ജോസ്​ പുത്തൻവീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അ​േപ്പാ​സ്​തലിക് അഡ്മിനിസ്​േട്രറ്റർ ആയിരിക്കും നിർവഹിക്കുക. നിലവി​െല അതിരൂപത ആലോചനസംഘം, സാമ്പത്തികകാര്യ സമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവർത്തനം അഡ്മിനിസ്​േട്രറ്റർ നിയമനത്തോടെ സസ്​പെൻഡ്​ ചെയ്യപ്പെട്ടു. എന്നാൽ, അഡ്മിനിസ്​േട്രറ്റർക്ക് പ്രസ്​തുത സമിതികൾക്ക് മാറ്റം വരുത്തുകയോ അവ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ അധികാരം ഉണ്ടാകും.

Tags:    
News Summary - Mar george alanchery administrator -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.