ആലുവ: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളാക്കപ്പെ ട്ട ഫാ. പോൾ തേലക്കാട്ടിനെയും ഫാ. ആൻറണി (ടോണി) കല്ലൂക്കാരനെയും അന്വേഷണസംഘം ചോദ്യംചെ യ്തു.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് വൈദികർ ചോദ ്യംചെയ്യലിന് ഹാജരായത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈദികരെ ചോദ്യംചെയ്തത്.
കേസിലെ ഒന്നാംപ്രതി ഫാ. പോള്‍ തേലക്കാട്ടും നാലാംപ്രതി ടോണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇരുവരോടും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 10ഒാടെ ആരംഭിച്ച ചോദ്യംചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു.
അഭിഭാഷകര്‍ക്കൊപ്പമാണ് വൈദികര്‍ എത്തിയത്. കർദിനാളിനെതിരെ സിനഡിന് മുന്നിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കരുതുന്നില്ലെന്നാണ് വൈദികരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറി നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് അവർ പറയുന്നു. വരും ദിവസങ്ങളിലും ചോദ്യംചെയ്യല്‍ തുടരും.
വൈദികരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാൻ പാടില്ലെന്നും ചോദ്യംചെയ്യൽ പൂർത്തിയാകുംവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജൂൺ അഞ്ചുവരെയാണ് ചോദ്യംചെയ്യലിന് സമയം അനുവദിച്ചത്. നേരത്തേ അറസ്റ്റിലായ മൂന്നാംപ്രതി ആദിത്യെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെ പ്രതിചേർത്തത്. ആഡംബര ഹോട്ടലിെൻറ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയെന്ന രേഖ ചമച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.