കൊച്ചി: സുപ്രീംകോടതി ഉത്തരവുപ്രകാരം മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിെൻറ ഭാഗമായുള്ള ഒഴിപ്പിക്ക ൽ ഞായറാഴ്ച തുടങ്ങും. എന്നാൽ, തങ്ങൾക്ക് ഒഴിയാൻ കൂടുതൽ സമയം വേണമെന്നും ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാ ൽ അറസ്റ്റ് വരിക്കുമെന്നുമുള്ള നിലപാടിലാണ് താമസക്കാർ. മനുഷ്യാവകാശങ്ങൾ ലംഘിച്ചുള്ള കുടിയൊഴിപ്പിക്കലിനെതിര െ അനിശ്ചിതകാല നിരാഹാരവും ഞായറാഴ്ച തുടങ്ങും.
ഞായറാഴ്ച രാവിെല മുതൽതന്നെ നേരത്തേ നിശ്ചയിച്ച പ്രകാരം ഒഴിപ്പ ിക്കൽ നടപടികൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസിെൻറ അധ്യക്ഷതയിൽ എറണാകുളം ജില്ല കലക്ടർ എസ്. സുഹാസ്, പൊളിക്കാൻ ചുമതലപ്പെട്ട സബ്കലക്ടർ സ്നേഹിൽകുമാർ സിങ്, സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ തുടങ്ങിയവരുമായി കൊച്ചിയിൽ ചർച്ച നടത്തി. ഒഴിപ്പിക്കുമ്പോഴുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്താനും മുന്നൊരുക്കങ്ങൾ നടത്താനുമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾെപ്പടെ യോഗം ചേർന്നത്.
സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും പിന്നീട് നിർമാതാക്കളിൽനിന്ന് തുക ഈടാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച തുടങ്ങി വ്യാഴാഴ്ചക്കകം അവസാനിപ്പിക്കുന്ന രീതിയിലാണ് ഒഴിപ്പിക്കൽ നടപടികൾ മുന്നേറുക. ഒക്ടോബർ 11ന് പൊളിക്കൽ തുടങ്ങും. നാല് കെട്ടിടങ്ങളും ഒരുമിച്ചായിരിക്കും പൊളിക്കുക. നേരത്തേമുതൽ ഒഴിയില്ലെന്ന നിശ്ചയദാർഢ്യത്തിലായിരുന്ന ഫ്ലാറ്റുടമകൾ സുപ്രീംകോടതി 25 ലക്ഷം രൂപ നഷ്ടപരിഹാരം നിശ്ചയിച്ചതോടെ തെല്ലയഞ്ഞിട്ടുണ്ട്.
എന്നാൽ, ഇത് തങ്ങളുടെ നഷ്ടത്തിെൻറ നാലിലൊന്ന് ഇല്ലെന്നും ഇവർ വ്യക്തമാക്കുന്നു. എന്തുതന്നെയായാലും ഒഴിയുന്നതിന് കൂടുതൽ സമയം വേണമെന്ന നിലപാടിലാണ് താമസക്കാർ. ഇതിനുമുന്നോടിയായി ഞായറാഴ്ചതന്നെ വൈദ്യുതിബന്ധവും ജലവിതരണവും പുനഃസ്ഥാപിക്കണമെന്നും 20-25 ദിവസമെങ്കിലും ഒഴിയുന്നതിന് അനുവദിക്കണമെന്നും മരട് ഫ്ലാറ്റ് സംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെട്ടു. ശനിയാഴ്ചയും ഫ്ലാറ്റിൽ റാന്തൽ കത്തിച്ച് പ്രതിഷേധം നടന്നു. ഇതിനിടെ ഫ്ലാറ്റ് ഉടമകളെ ഞായറാഴ്ച നേരിൽകണ്ട് സംസാരിക്കുമെന്നും സഹകരിക്കാൻ ആവശ്യപ്പെടുമെന്നും സബ്കലക്ടർ സ്നേഹിൽകുമാർ സിങ് വ്യക്തമാക്കി.
ഫ്ലാറ്റുടമകൾ നിരാഹാരത്തിന്
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് മരടിലെ ഫ്ലാറ്റുടമകൾ ഞായറാഴ്ച മുതൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. കുടിയൊഴിപ്പിക്കൽഭീഷണി നേരിടുന്ന കുടുംബങ്ങളോടുള്ള മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും അവസാനിപ്പിക്കുക, ഇരുട്ടിെൻറ മറവിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ ഉടൻ പുനഃസ്ഥാപിക്കുക, കുടിയൊഴിപ്പിക്കപ്പെടുന്നതിനു മുമ്പ് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുക, സമാധാനപരമായി ഒഴിഞ്ഞുപോകുന്നതിന് ആവശ്യമായ സമയം അനുവദിക്കുക, ഒഴിപ്പിക്കുന്നതിനു മുമ്പ് ഫ്ലാറ്റുകളുടെ മൂല്യം നിർണയിക്കുക, പ്രാഥമിക നഷ്ടപരിഹാരത്തുക എത്രയുംവേഗം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.