കുമളി (ഇടുക്കി): വരൻ അതിർത്തി കടന്നെത്തുന്നത് കാത്ത് ദേശീയപാതയോരത്ത് വധു നിന്നു. ക്ഷേത്രത്തിലൊരുങ്ങിയ കതിർമണ്ഡപത്തിലേക്കുള്ള വരെൻറ വരവ് കോവിഡ് പരിശോധനയിൽ കുടുങ്ങിയതോടെ കാത്തുനിന്ന പാതയോരംതന്നെ ഒടുവിൽ വിവാഹ വേദിയായി. കമ്പം കാളിയമ്മൻകോവിൽ സ്ട്രീറ്റ് പുതുപ്പെട്ടി രത്തിനത്തിെൻറ മകൻ പ്രസാദും കോട്ടയം കാരാപ്പുഴ സ്വദേശി ഗണേശെൻറ മകൾ ഗായത്രിയുമായുള്ള വിവാഹത്തിനാണ് കുമളി ചെക്പോസ്റ്റ് പരിസരം സാക്ഷ്യംവഹിച്ചത്.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പാസ് കിട്ടാതെ വരൻ വിഷമിച്ചതോടെയാണ് വധുവും കൂട്ടരും കാത്തുനിന്ന പാതയോരംതന്നെ വിവാഹവേദിയാക്കേണ്ടി വന്നത്. ഒടുവിൽ മുഹൂർത്തം തെറ്റാതെ, അതിർത്തികളെ ബന്ധിപ്പിക്കുന്ന നടപ്പാതയിൽ െവച്ച് ബന്ധുക്കളെയും നാട്ടുകാരെയും ചെക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി പ്രസാദ് ഗായത്രിയുടെ കഴുത്തിൽ മിന്നുചാർത്തി.
ഇരുവീട്ടുകാരും ചേർന്ന് വണ്ടിപ്പെരിയാർ വാളാർഡിയിലെ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ച വിവാഹമാണ് ‘പെരുവഴി’യിലാക്കിയത്. വിവാഹം നടെന്നങ്കിലും അതിർത്തി കടക്കാൻ പാസില്ലാതിരുന്ന വധുവിനെ വരനൊപ്പം പറഞ്ഞയക്കാനും എളുപ്പമായിരുന്നില്ല. ഒടുവിൽ റവന്യൂ ഉദ്യോഗസ്ഥരുടെയും മറ്റും ശ്രമഫലമായി ഒരു മണിക്കൂറിനുള്ളിൽ അടിയന്തര പാസ് ലഭ്യമാക്കി തമിഴ്നാടിെൻറ മരുമകളെ യാത്രയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.