മാസപ്പടി കേസ്: ആരോഗ്യപ്രശ്നങ്ങളുണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് ശശിധരൻ കർത്ത

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ ഇ.ഡിയുടെ സമന്‍സിനെതിരെ സി.എം.ആർ.എൽ എം.ഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈകോടതിയിൽ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നല്‍കിയത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

സി.എം.ആർ.എൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കർത്ത ഹാജരായിരുന്നില്ല. ഇന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി വിട്ട് നിൽക്കുകയായിരുന്നു ശശിധരൻ കർത്ത.

അതേസമയം, സി.എം.ആർ.എൽ ജീവനക്കാരും ഹൈകോടതിയെ സമീപിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ. ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ചോദ്യം ചെയ്യലിന്റെ പേരിൽ ഇ.ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചുവെന്നും ആരോപിക്കുന്നു. ഇ മെയിൽ ഐ.ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.  

Tags:    
News Summary - Masapadi case: Sasidharan Karta has health problems and wants to be exempted from interrogation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.