കണ്ണൂരിൽ മുസ്‍ലിം ലീഗിൽ കൂട്ടരാജി; പൊട്ടൻകണ്ടി അബ്ദുല്ല ഉൾപ്പെടെ ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു

കണ്ണൂർ: മുസ്‍ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെടെ നേതാക്കൾ ഭാരവാഹിത്വത്തിൽനിന്ന് രാജിവച്ചു. മണ്ഡലം പ്രസിഡന്‍റും കൂത്തുപറമ്പ് നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർ‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടൻകണ്ടി അബ്ദുല്ല ഉൾപ്പെടെയുള്ള ഏഴുപേരാണ് രാജിവച്ചത്. രാജികത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറി.

വിമത പ്രവർത്തനത്തിന് പാർ‍ട്ടിയിൽ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കൾ വേദി പങ്കിട്ടതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജിയെന്നാണ് വിവരം. കല്ലിക്കണ്ടി എൻ.എ.എം കോളജിൽ വെള്ളിയാഴ്ച നടന്ന 'സമാദരം' പരിപാടിയിൽ വിമത പ്രവർത്തനത്തിന് പാർ‍ട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മണ്ഡലം നേതാക്കൾക്കൊപ്പം ഇ.ടി. മുഹമ്മദ് ബഷീറും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ഉൾപ്പെടെയുള്ളവർ വേദി പങ്കിട്ടിരുന്നു. ജില്ല കമ്മിറ്റി ഉൾപ്പെടെ വിലക്കിയിട്ടും നേതാക്കൾ കോളജിലെ പരിപാടിയിൽ എത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.

മണ്ഡലം വൈസ് പ്രസിഡന്റുമാരായ പിപി.എ. സലാം, കാട്ടൂർ മുഹമ്മദ്, ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, സെക്രട്ടറിമാരായ ടി.കെ. ഹനീഫ, സി.പി. റഫീഖ്, ജില്ല കമ്മിറ്റിയംഗവും പാനൂർ നഗരസഭാ ചെയർമാനുമായ വി. നാസർ എന്നിവരാണ് സംസ്ഥാന കമ്മിറ്റിക്ക് രാജി കൈമാറിയത്. 

Tags:    
News Summary - Mass resignation in Kannur Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.