തൃശൂർ: പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷന്റെ അരവിന്ദാക്ഷൻ സ്മാരക പുരസ്കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ 15ന് വൈകീട്ട് അഞ്ചിന് തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സമ്മാനിക്കും. എം.എ. ബേബി, പ്രഫ. കെ. സച്ചിദാനന്ദൻ, പ്രഫ. സി. വിമല, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
അനുസ്മരണഭാഗമായി വൈകീട്ട് മൂന്നിന് കോളജ് വിദ്യാർഥികൾക്ക് ഉപന്യാസ, ലളിത ഗാനാലാപന മത്സരവും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സെക്രട്ടറി പി.എസ്. ഇക്ബാൽ, ഡോ. ഫസീല തരകത്ത്, ഇ.ഡി. ഡേവിസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.