തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. ചരിത്രത്തിലാദ്യമായാണ് ആരോഗ്യവകുപ്പില്‍ ഓണക്കാലത്ത് കൂട്ടസ്ഥലമാറ്റം ഉണ്ടായത്. 531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. ഇതില്‍ 425 പേര്‍ക്കും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ഉടന്‍ മാറേണ്ടി വരും. ഇപ്പോഴത്തെ സ്ഥലംമാറ്റം വകുപ്പിെൻറ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. ഓണക്കാലം അടുത്തതോടെ പരിശോധനകള്‍ നടത്തേണ്ട ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
മാനദണ്ഡപ്രകാരമല്ല സ്ഥലംമാറ്റമെന്നും ആക്ഷേപമുണ്ട്. സ്ഥലം മാറ്റിയവര്‍ക്ക് പരാതി ബോധിപ്പിക്കാന്പോലും അവസരം നല്‍കിയില്ല. പുതിയ നിയമനങ്ങളും നടത്തിയിട്ടില്ല. ഇപ്പോള്‍ സ്ഥലം മാറ്റിയവര്‍ക്ക് പിന്നീട് ഓണം കഴിഞ്ഞതിനുശേഷമേ പുതിയ സ്ഥലങ്ങളില്‍ നിയമനം ലഭിക്കൂ. ഇതോടെ ഇവര്‍ക്ക് ഓണം അലവന്‍സുകളും മറ്റും നിഷേധിക്കപ്പെട്ടേക്കാം. അതേസമയം വര്‍ഷങ്ങളായി ഒരേസ്ഥലത്ത് ജോലി ചെയ്യുന്നവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറഞ്ഞു. 15 വര്‍ഷത്തിലധികം ഒരു സ്ഥലത്ത് ജോലി ചെയ്തവരെ അവരുടെ ആവശ്യപ്രകാരം ജന്മനാടിന് സമീപമാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.