കൊച്ചി: നഗരത്തിൽ അരങ്ങേറിയ അലൻ വാക്കറുടെ ഡി.ജെ ഷോക്കിടെ വ്യാപക മൊബൈൽ ഫോൺ മോഷണമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിന് പുറത്തേക്ക്. ഇതിനായി കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ഡി.ജെ ഷോക്കിടെ 35 ഫോണുകളാണ് നഷ്ടമായത്. പതിനായിരത്തോളം പേര് പങ്കെടുത്ത മെഗാ ഡി.ജെ ഷോക്കിടെയാണ് വന്‍ കവര്‍ച്ച നടന്നത്. കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ചസംഘമാണ് പിന്നിലെന്ന് പൊലീസ് വിലയിരുത്തുന്നു.
മുന്‍നിരയില്‍ വി.ഐ.പി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്. ഒന്നരലക്ഷം വരെയാണ് മോഷണം പോയ ചില മൊബൈല്‍ ഫോണുകളുടെ വില.
അന്വേഷണത്തിൽ പലരുടെയും ഫോണുകള്‍ സംസ്ഥാനത്തിനു പുറത്താണെന്നാണ് വിവരം ലഭിച്ചത്. ഫോണുകളില്‍ ഒരെണ്ണം മഹാരാഷ്ട്രയിലെ പന്‍വേല്‍ കടന്നെന്ന് ട്രാക്കിങ് വഴി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരെണ്ണം കര്‍ണാടകയിലാണ്.
ഗോവയിലും ചെന്നൈയിലും നടന്ന ഡി.ജെ ഷോക്കിടെയിലും സമാന കവർച്ചയുണ്ടായിരുന്നു. രാജ്യവ്യാപക അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.