വീണ വിജയൻ സി.എം.ആർ.എല്ലിൽ നിന്നും കൂടുതൽ പണം വാങ്ങി; നികുതി വെട്ടിപ്പും നടത്തിയെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: വീണ വിജയന്റെ എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽ നിന്നും കൂടുതൽ പണം വാങ്ങിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ. 2017,2018,2019 വർഷങ്ങളിൽ 42,48,000 രൂപ വീണയുടെ കമ്പനി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നേരത്തെ വാങ്ങിയ 1.72 കോടിക്ക് പുറമേയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സി.എം.ആർ.എല്ലിൽ നിന്നും വാങ്ങിയ 42 ലക്ഷം രൂപക്ക് നികുതിയായി ആറ് ലക്ഷം രൂപയും നൽകിയിട്ടുണ്ട്. എന്നാൽ, സി.എം.ആർ.എല്ലിൽ നിന്നും വാങ്ങിയ 1.72 ലക്ഷം രൂപക്ക് വീണ വിജയൻ നികുതിയടച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണം. ഇടപാടിന് നൽകേണ്ട 30 ലക്ഷത്തോളം രൂപ ഐ.ജി.എസ്.ടി വീണ വിജയൻ വെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകിൽ രാഷ്ട്രീയഫണ്ടായാണ് 1.72 കോടി രൂപ വീണ വിജയൻ വാങ്ങിയതെന്ന് സമ്മതിക്കണം. അല്ലെങ്കിൽ  വാങ്ങിയ പണത്തിന് നികുതിയടച്ചിട്ടില്ലെന്ന് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mathew Kuzhalnadan press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.