ആലുവ:തീരമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. ചെല്ലാനം ഭാഗത്ത് ജനങ്ങൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചതിെൻറ ഭാഗമായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് സമരക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ആലുവ പാലസിൽ നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് വിശദാംശങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.
ശാസത്രീയമായി സാദ്ധ്യമായ ഭാഗങ്ങളിലെല്ലാം പുലിമുട്ട് നിർമ്മിക്കും. മറ്റു സ്ഥലങ്ങളിൽ ജിയോ ട്യൂബിൽ മണൽ നിറച്ച് സംരക്ഷണ ഭിത്തി തീർക്കും. ചെല്ലാനം മേഖലക്ക് പുറമെ എടവനക്കാട് മേഖലയിലും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ എസ്.ശർമ്മ , മാക്സി , കലക്ടർ മുഹമ്മദ് സഫീറുല്ല , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.