കൊച്ചി: മോശം സാഹചര്യത്തിൽ പ്രവർത്തിക്കുെന്നന്ന് ആരോപണമുയർന്ന കോട്ടയം മറ്റക്കര ടോംസ് എൻജിനീയറിങ് കോളജിൽനിന്ന് മറ്റുകോളജുകളിൽ ചേർന്നവരുടെ ഫീസ് തിരിച്ചുനൽകാൻ ഒരാഴ്ചക്കുള്ളിൽ ഉത്തരവിടുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമീഷൻ വിദ്യാർഥികൾക്ക് ഉറപ്പുനൽകി. കൊച്ചിയിൽ നടത്തിയ സിറ്റിങ്ങിലാണ് ഇൗ ഉറപ്പ്. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റും ടി.സിയും തിരിച്ചുനൽകാൻ കമീഷൻ നേരത്തേ നിർദേശിച്ചിട്ടും മാനേജ്മെൻറ് അനുസരിച്ചിരുന്നില്ല. എത്രയുംവേഗം സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകണമെന്ന് കമീഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടു.
ടോംസ് കോളജിലെ 220 വിദ്യാർഥികളിൽ 198 പേരും മറ്റുകോളജുകളിലേക്ക് മാറിയിരുന്നു. രണ്ട്, നാല് സെമസ്റ്റർ വിദ്യാർഥികളാണ് കോളജ് മാറിയത്. സർട്ടിഫിക്കറ്റും ടി.സിയും ഉടൻ നൽകാമെന്ന് അറിയിച്ചെങ്കിലും ഫീസ് മടക്കിനൽകില്ലെന്നാണ് മാനേജ്മെൻറ് നിലപാട്. രണ്ടും നാലും സെമസ്റ്റർ വിദ്യാർഥികളിൽനിന്ന് ഫീസിനത്തിലും പിഴയായും ഭീമമായ തുകയാണ് മാനേജ്മെൻറ് പിടിച്ചുവെച്ചിരിക്കുന്നത്. രണ്ടാം സെമസ്റ്റർ വിദ്യാർഥികളിൽനിന്ന് 80,000 മുതൽ 2.14 ലക്ഷം രൂപവരെയാണ് ഫീസ് ഈടാക്കിയിരിക്കുന്നത്. നാലാം സെമസ്റ്ററിലെ ഫീസ് ഇതിലും കൂടുതലാണ്.തങ്ങളുടെ കാരണത്താലല്ല കോളജ് മാറ്റിയതെന്നാണ് മാനേജ്മെൻറിെൻറ ന്യായം. അതുകൊണ്ടുതന്നെ ഫീസ് നൽകില്ലെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.