കൊച്ചി: ജി.എസ്.ടിയുടെ ആശയക്കുഴപ്പത്തിൽ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും തിങ്കളാഴ്ച മാവേലി സ്റ്റോറുകൾ അടഞ്ഞുകിടന്നു. ബില്ലിങ് ജി.എസ്.ടി സമ്പ്രദായത്തിലേക്ക് മാറുന്നതിനാൽ സാേങ്കതിക പിഴവ് മൂലം കൈയിൽനിന്ന് പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. സോഫ്റ്റ്വെയർ നവീകരിച്ചിട്ടും ചില പ്രശ്നങ്ങൾ ബാക്കി നിൽക്കുന്നതും ജീവനക്കാരുടെ കുറവ് മൂലം ആവശ്യമായ ക്രമീകരണങ്ങൾ നടക്കാത്തതുമാണ് സ്റ്റോറുകൾ അടച്ചിടാൻ കാരണം.
ജൂലൈ ഒന്നിന് ഉപയോഗിക്കാവുന്ന വിധം ജി.എസ്.ടിക്ക് അനുസൃതമായി സോഫ്റ്റ്വെയർ സജ്ജമാക്കിയെങ്കിലും അവസാനനിമിഷം ഉണ്ടായ ചില ആശയക്കുഴപ്പങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചതായി സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം മുഹമ്മദ് ഹനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.