ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ വില്ലേജ് ആഫീസിനു സമീപം കാൽനടക്കാരനായ വൃദ്ധൻ ബൈക്കിടിച്ചു മരിച്ചു. മുളക്കുഴ പുലിപ്പാറക്കിഴക്കേതിൽ വീട്ടിൽ വി.കെ. സ്കറിയ (അച്ചൻകുഞ്ഞ് 61) ആണ് മരണമടഞ്ഞത്. വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. പന്തളം ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തട്ടുകയായിരുന്നു.
വില്ലേജ് ആഫീസിനു മുന്നിൽ റോഡ് മുറിച്ച് കടന്നു വന്ന സ്കറിയയുടെ നേരെ എതിർ ദിശയിലുണ്ടായിരുന്ന തെരുവു നായ്ക്കൾ കുരച്ച് ചാടിയതോടെ ഭയപ്പെട്ട്, തിരികെ വന്ന ദിശയിലേക്ക് മടങ്ങിയപ്പോഴാണ് സ്കറിയയെ ബൈക്ക് ഇടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സ്കറിയയെ ഉടൻ തന്നെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കറിയ അവിവാഹിതനാണ്.
അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തിരുവല്ല വളഞ്ഞവട്ടം കറുകൈയ്യിൽ പ്രേംകുമാർ (46) നും പരിക്കേറ്റു. ഇയാളുടെ മൂക്കെല്ലിന് ഒടുവുണ്ട്. പന്തളം എൻ.എസ്.എസ് കോളജിലെ ജീവനക്കാരനാണ് പ്രേംകുമാർ. സംസ്ക്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.