വിമാനങ്ങളിൽ ഭക്ഷണം നൽകാൻ അനുമതി; മാസ്​ക്​ ധരിക്കാത്തവരെ വിലക്കും

ന്യൂഡൽഹി: രാജ്യത്തെ അഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന്​ വ്യോമയാന മന്ത്രാലയം അനുമതി നൽകി. പായ്​ക്ക്​ ചെയ്​ത ഭക്ഷ്യപദാർഥങ്ങളാണ്​ വിതരണം ചെയ്യുക. അന്താരാഷ്​ട്ര സർവീസുകളിൽ ചൂടുള്ള ഭക്ഷ്യപദാർഥങ്ങൾ വിതരണം ചെയ്യുന്നതിനും അനുമതിയുണ്ട്​.

മാസ്​ക്​ ധരിക്കാൻ യാത്രക്കാരിലാരെങ്കിലും വിസമ്മതിക്കുകയാണെങ്കിൽ അവരെ വിലക്കുമെന്നും ഡി.ജി.സി.എയിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ​മെയ്​ 25ന്​ രാജ്യത്ത്​ വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നതിന്​ അനുമതിയുണ്ടായിരുന്നില്ല. അന്താരാഷ്​ട്ര വിമാന സർവീസുകളിൽ പായ്​ക്ക്​ ചെയ്​ത ഭക്ഷണം മാത്രം നൽകുന്നതിനാണ്​ അനുമതിയുണ്ടായിരുന്നത്​.

വിമാനങ്ങളിലെ വിനോദ സംവിധാനം ഉപയോഗിക്കുന്നതിന്​ അനുമതിയുണ്ട്​. ഇതിനായി ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഹെഡ്​ഫോണുകൾ യാത്രക്കാർക്ക്​ നൽകണമെന്നും ഡി.ജി.സി.എ നിർദേശിച്ചു.

Tags:    
News Summary - Meals Allowed On Domestic Flights; No-Fly List Warning If Without Mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.