കൊച്ചി: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ വേണ്ട നടപടിയെടുക്കണമെന്ന് ഹൈകോടതി. നിയമസഭയിലുൾപ്പടെ അവതരിപ്പിച്ച് നടപടികൾ എടുക്കാനാണ് സർക്കാരിനോട് കോടതി നിർദേശിച്ചത്. എന്ത് കാരണത്തിന്റെ പേരിലായാലും മെഡിക്കൽ ഉദ്യോഗസ്ഥരെ അക്രമിക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആക്രമണങ്ങൾ നടന്ന ശേഷം പരിഹാരം കണ്ടെത്തുന്നതിനേക്കാൾ നല്ലത് ആക്രമണങ്ങൾ സംഭവിക്കാതിരിക്കാൻ നോക്കുന്നതാണ്. ഇത്തരം ആക്രമണങ്ങൾ തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാനാവുമെന്ന് സർക്കാർ പറയണമെന്നും കോടതി ആവശ്യപ്പെട്ടു.
ആക്രമണങ്ങൾ നടന്ന ശേഷം അതിനെ ന്യായീകരിക്കാൻ പല കാരണങ്ങൾ ചൂണ്ടിക്കാട്ടുന്ന രീതി കണ്ടു വരുന്നതിനാലാണ് മെഡിക്കൽ ഉദ്യോഗസ്ഥരെ ഒരു തരത്തിലും ആക്രമിക്കാൻ പാടില്ലെന്ന് കോടതി ആവർത്തിച്ച് പറഞ്ഞത്. കോടതി നിർദേശങ്ങളോട് പ്രതികരിക്കാൻ സർക്കാർ അഭിഭാഷകൻ സമയം ചോദിച്ചിരുന്നു. കോടതി കേസ് പരിഗണിക്കുന്ന കാലത്തിനിടയിലും അതിക്രമങ്ങൾ സംഭവിച്ചു. കേസ് കൂടുതൽ പരിഗണക്കായി മാർച്ച് 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.