മലപ്പുറം: മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി നടപടി സ്വാഗതാർഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇവിടെ വിജയിച്ചത് ഭരണഘടനയാണ്. ജനാധിപത്യം നിലനിൽക്കാൻ ഭരണഘടന സംരക്ഷണത്തിന് വേണ്ടിയാണ് നാം പോരാടേണ്ടത്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വലിയ തിരിച്ചടിയായിരുന്നു മീഡിയ വണിനെ കേന്ദ്രം വിലക്കിയ നടപടി.
ഇന്ത്യൻ ജനാധിപത്യം ശക്തമായി നിലനിൽക്കണമെങ്കിൽ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാൽ, മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് ഇത്തരം നടപടികളിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. വൈകിയാലും നീതി പുലർന്നതിൽ സന്തോഷം. വിദ്വേഷത്തിനും ഭിന്നതക്കുമെതിരെ നേരിന്‍റെ പക്ഷത്ത് നിലയുറപ്പിക്കാൻ മീഡിയ വണിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.