മെഡിക്കൽ കോഴ: തനിക്ക്​ ഒന്നും അറിയില്ലെന്ന്​ എം.ടി. രമേശ്​

തിരുവനന്തപുരം: മെഡിക്കൽ കോളജ്​ കോഴ വിവാദത്തിൽ തനിക്ക്​ ഒരു ബന്ധവുമില്ലെന്ന്​ ബി.ജെ.പി സംസ്​ഥാന ജന.സെക്രട്ടറി എം.ടി. രമേശ്​ വിജിലൻസിന്​ മുമ്പാകെ മൊഴിനൽകി. ചെറുപ്ലശേരി മെഡിക്കൽ കോളജ്​ അനുമതിക്കായി താൻ ഒരു ഇടപെടലും നടത്തിയിട്ടില്ല. പണം വാങ്ങിയിട്ടുമില്ല. മെഡിക്കൽ കോളജ്​ കോഴ വിഷയവുമായി ബന്ധപ്പെട്ട്​ അന്വേഷിക്കാൻ ബി.ജെ.പി നി​േയാഗിച്ച പ്ര​േത്യകസമിതി തയാറാക്കിയ റിപ്പോർട്ടിൽ എം.ടി. രമേശും കോഴ വാങ്ങിയെന്ന പരാമർശമുണ്ടെന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ്​ അന്വേഷണസംഘം എം.ടി. രമേശി​​െൻറ മൊഴിയെടുത്തത്​. 
 
Tags:    
News Summary - Medical college scam: MT Ramesh to appear before Vigilance -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.