തരംഗമായി 'നോട്ട്​ ഇൻ കേരള'; ഉള്ളവരെയെങ്കിലും പിടിക്കണമെന്ന്​ നെറ്റിസൺസ്

പൂജാ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതി​െൻറ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായെത്തിയ ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥിനെ കേരളാ പൊലീസ്​ സംരക്ഷിക്കുന്നെന്ന വിമർശനവുമായി നെറ്റിസൺസ്​. പ്രതീഷിനെ പിടികൂടാത്തതെന്തെന്ന ചോദ്യത്തിന്​ 'നോട്ട്​ ഇൻ കേരള'എന്നായിരുന്നു ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ പൊലീസ്​ നൽകിയ വിശദീകരണം. പ്രതീഷ്​ കേരളത്തിലില്ലെന്നാണ്​ പൊലീസ്​ പക്ഷം.

സോഷ്യൽമീഡിയയിലൂടെ നിരന്തരം വിദ്വേഷ പ്രസ്​താവനകളും കലാപാഹ്വാനവും നടത്തുന്ന ഇയാൾ സജീവ സംഘ്​പരിവാർ പ്രവർത്തകനാണെന്നും കഴിഞ്ഞ ദിവസം ആർ.​എസ്​.എസ്​ ആസ്​ഥാനത്ത്​ കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും നെറ്റിസൺസ്​ ചൂണ്ടിക്കാട്ടുന്നു. ഇയാൾക്കെതിരേ ഫ്രറ്റേണിറ്റി മൂവ്​മെൻറ്​ പരാതി നൽകിയിട്ടുണ്ട്​. മുഖ്യമന്ത്രി പിണറായി വിജയനാണ്​ പരാതി നൽകിയത്​. മഹാനവമി ദിനത്തിൽ ആയുധശേഖരം ഫേസ്​ബുക്കിലൂടെ പ്രചരിപ്പിച്ചതും സ്​പർധ വളർത്തുന്നതുമായി ബന്ധപ്പെട്ട ​പോസ്​റ്റുകളുമാണ്​ പരാതിക്ക്​ ആധാരം. ശക്​തമായ നടപടികൾ ഉണ്ടാവത്തതാണ്​ പ്രതീഷ്​ വിശ്വനാഥൻ ഇത്തരം പ്രവർത്തികൾ നിർലോഭം തുടരുന്നതിന്​ കാരണമെന്ന്​ സംഘടനയുടെ സംസ്ഥാന പ്രസിഡൻറ്​ ഷംസീർ ഇബ്രാഹിം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

Full View

'കേരളത്തിൽ  ഉളളവരെ മാത്രമാണോ പിടിക്കുന്നത്'

പൊലീസി​െൻറ നോട്ട്​ ഇൻ കേരളയെ തുടർന്ന്​ വിദേശത്തുള്ള നിരവധിപേർ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ച്​ രംഗത്ത്​ എത്തിയിട്ടുണ്ട്​. ​മുമ്പൊരിക്കൽ ആർഎസ്എസിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് രണ്ടുതവണ എന്നെ അന്വേഷിച്ച്​ പോലീസ് വീട്ടിൽ വന്നതെന്ന്​ ജംഷീദ്​ പള്ളിപ്രം ഫേസ്​ബുക്കിൽ കുറിച്ചു. ആദ്യ ദിവസം പോലീസ് വന്നപ്പോൾ വിദേശത്താണെന്ന് അറിഞ്ഞിട്ടും രണ്ടാമതും അന്വേഷിച്ചു വന്നത് ഞാൻ നാട്ടിലെത്തിയെന്ന് കരുതിയായിട്ടാകണമെന്നും ഇദ്ദേഹം എഴുതുന്നു. പൊലീസി​െൻറ നിലപാടനുസരിച്ചാണെങ്കിൽ വിദേശത്തുള്ള ഒരാൾക്കെതിരേയും കേസെടുക്കാനോ ശിക്ഷിക്കാനോ പറ്റുകയില്ലെന്നും നെറ്റിസൺസ്​ ചൂണ്ടിക്കാട്ടുന്നു. ബാബരി വിധിയിൽ വിദ്വേഷവും മതസ്​പർധയും പരത്തുന്ന പോസ്റ്റുകൾ പ്രതീഷ് വിശ്വനാഥ് പങ്കുവച്ചത് കേരളത്തിലായിരുന്നു എന്നുംഅന്ന്​ ഇയാൾശക്കതിരേ അഭിഭാഷകനായ അമീൻ ഹസ്സൻ പരാതി നൽകിയിരുന്നു എന്നും നിരവധിപേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. എന്നാൽ സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല.

Full View

കഴിഞ്ഞ മണ്ഡലകാലത്ത് പ്രതീഷ് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തിരുന്നതും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. സർക്കാരിനെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നൽകിയ പ്രതീഷ് വിശ്വനാഥിനെതിരെ കോതമംഗലം സ്വദേശി ധനൂപ് മോഹൻ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പ്രതീഷിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ധനൂപിനു പൊലീസ് നൽകിയ മറുപടി. എന്നാൽ പൊലീസ് കാണാനില്ലെന്ന് പറഞ്ഞ ഇതേ പ്രതീഷ് വിശ്വനാഥ് 2019 നവംബർ 26ന് കൊച്ചി കമ്മീഷണർ ഓഫീസിനു മുന്നിലെത്തിയിരുന്നു. ഇവിടെയെത്തിയ ബിന്ദു അമ്മിണിക്കു നേരെ ഹിന്ദു ഹെൽപ് ലൈൻ നേതാവ് ശ്രീനാഥ് മുളകുപൊടി സ്പ്രേ ആക്രമണം നടത്തിയിരുന്നു.

കമ്മീഷണർ ഓഫീസിനു മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന പ്രതീഷി​െൻറ അടുക്കൽ പൊലീസ് നിൽക്കുന്ന ദൃശ്യങ്ങളും ഇയാൾ ബിന്ദു അമ്മിണിയോട് ആക്രോശിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.5) 2017 ഡിസംബർ ഏഴിന് രാജസ്ഥാനിൽ യുവാവിനെ ചുട്ടുകൊന്ന സംഭവത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയിക്കുന്ന എല്ലാ മുസ്ലിങ്ങളുടെയും അവസ്ഥ ഇതായിരിക്കുമെന്ന്​ പറഞ്ഞും ഇയാൾ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇതിനെതിരെയും പൊലീസിന് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്നും നെറ്റിസൺസ്​ ചൂണ്ടിക്കാട്ടുന്നു.

പ്രതീഷ്​ വിശ്വനാഥ്​ ബിന്ദു അമ്മിണിയെ തടയുന്നു 

photo: new indian express

കേരളത്തിലുള്ളവരെ പിടിക്കാത്തതെന്താ​?

നെറ്റിസൺസ്​ ഉയർത്തുന്ന മറ്റൊരു ചോദ്യം നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന മറ്റ്​ സംഘപരിവാറുകാരെയെല്ലാം പിടികൂടുന്നുണ്ടോ എന്നാണ്​. കേരളത്തിൽ വിദ്യാലയങ്ങളിൽ നടക്കുന്ന ആർ.എസ്​.എസ്​ ആയുധപരിശീലനത്തിനു എതിരെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ കൊടുത്ത പരാതിയിൽ എന്ത് നടപടി എടുത്തു എന്നറിയാൻ ആഗ്രഹം ഉണ്ടെന്നാണ്​ ഇവരുടെ വാദം. ഹിന്ദു​െഎക്യവേദി പ്രസിഡൻറ്​ കെ.പി.ശശികലക്കെതിരേ വർഗീയത പരത്തുന്ന തരത്തിൽ പ്രസംഗിച്ചതിന്​ നിരവധി കേസുകൾ എടുത്തിട്ടുണ്ട്​. അതിലൊക്കെ എന്ത്​ നടപടിയാണ്​ എടുത്തതെന്നും ചോദ്യം ഉയർന്നിട്ടുണ്ട്​. തൃപ്പൂണിത്തുറ ഘർവാപസി കേന്ദ്രത്തിനെതിരേയും മിന്നൽ മുരളി ​െസറ്റ്​ ആക്രമിച്ചവർക്കെതിരേയും എടുത്ത കേസുകൾ ഏതുവരെയായി എന്നും ​പൊലീസ്​ പറയണമെന്നാണ്​ ഇവരുടെ ആവശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.