തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് രാഷ്ട്രപതി പദവിയിലേക്ക് പ്രത്യയശാസ്ത്ര പോരാട്ടം നടക്കുന്നെതന്ന് പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രപതി സ്ഥാനാർഥി മീര കുമാർ. സംസ്ഥാനത്തെ ജനപ്രതിനിധികളോട് വോട്ടഭ്യർഥിച്ച് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ സംസാരിക്കുകയായിരുന്നു അവർ. ഇൗ പോരാട്ടത്തിൽ ആർക്കും മാറി നിൽക്കാൻ കഴിയില്ല. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സന്ദർഭമാണിത്. രാജ്യം സുപ്രധാന വഴിത്തിരിവിലാണ് നിൽക്കുന്നത്. ഒരു വഴി അസഹിഷ്ണുതയുടേതാണ്. മറ്റേ വഴി സഹിഷ്ണുതയുടേത് മാത്രമല്ല, പരസ്പര ബഹുമാനത്തിേൻറതും എല്ലാവരെയും അംഗീകരിക്കുന്നതുമാണ്. പാവപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും വേണ്ടി യോജിച്ചുള്ള പോരാട്ടമാണിത്.
രാജ്യത്തെ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും വേണ്ടിയുള്ളത് കൂടിയാണ് തെൻറ പോരാട്ടം. മതത്തിെൻറയും ജാതിയുടെയും പേരിൽ സമൂഹത്തിെൻറ മുഖ്യധാരയിൽനിന്ന് പുറത്താക്കപ്പെട്ടവർക്കും സ്ത്രീകൾക്കും വേണ്ടിയാണ് തെൻറ മത്സരം. ദാരിദ്ര്യം ഇല്ലാതാക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. നമ്മുടെ പാരമ്പര്യവും പൈതൃകവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഭരണകൂടം. 17 പാർട്ടികൾ ഒന്നിച്ച് പ്രസിഡൻറ് സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്തത് വലിയ ബഹുമതിയായി കാണുന്നു.
സബർമതി ആശ്രമത്തിൽനിന്നാണ് താൻ പ്രചാരണം തുടങ്ങിയത്. ഗാന്ധിജിയുടെ ചിന്തകളും മൂല്യങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ കൂടിയാണിത്. നൂറു ശതമാനം സാക്ഷരതയിലും സാമുദായിക സൗഹാർദത്തിനും കേരളം മാതൃകയാണ്. മറ്റു മതങ്ങളെ ബഹുമാനിക്കുക എന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിെൻറ ഉദാഹരണമാണ് കേരളത്തിലെ ജനങ്ങളെന്നും മീര കുമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസാരിച്ചു. മന്ത്രി കടകംപള്ളി സുേരന്ദ്രൻ സ്വാഗതവും തിരുവഞ്ചൂർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരെത്തത്തിയ മീര കുമാർ തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.