തിരുവല്ല: മാർത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കോവിഡ് ബാധയില്ലെന്ന് കണ്ടെത്തി. വെള്ളിയാഴ്ച കുമ്പനാട് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കോവിഡ് ബാധിച്ചതായി സംശയിച്ചിരുന്നു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ചു.
103 വയസ്സുള്ള ക്രിസോസ്റ്റത്തിന് വെള്ളിയാഴ്ച നേരിയ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയത്. മൂത്രാശയ അണുബാധയുള്ളതായി സഭയുടെ വാർത്തക്കുറിപ്പിൽ പറയുന്നു. ബിലീവേഴ്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.