തിരുവനന്തപുരം: ഓണക്കാലത്തെ അധിക ഉപയോഗം മുന്നില്‍കണ്ട് ഒരു കോടി ലിറ്റര്‍ പാല് അധിക സംഭരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി. ബി.പി.എല്‍ ഓണക്കിറ്റിനായി ആറര ലക്ഷം യൂനിറ്റ് നെയ്യും പായസക്കിറ്റും മില്‍മ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അയല്‍സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാൽവരവ് ഉറപ്പാക്കിയത്. കോവിഡ് ഭീതി പൂര്‍ണമായും അകന്ന സമയമായതിനാല്‍ പാലിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വില്പന സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നാണ് അനുമാനം. ഓണദിനങ്ങളില്‍ പാൽ 12 ശതമാനവും തൈര് 16 ശതമാനവും അധിക ഉപഭോഗം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. മറ്റുല്പന്നങ്ങള്ക്കൊപ്പം നെയ്യ്, പായസം മിക്സ് എന്നിവയുടെ വില്പനയിലും റെക്കോഡ് നേട്ടം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.