തിരുവനന്തപുരം: പത്മ പുരസ്‌കാരത്തിന് സംസ്ഥാന സർക്കാർ നല്‍കിയ പട്ടിക തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ. ബാലന്‍. ജ്യോത്സ്യത്തിനും കൈനോട്ടത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ തെൻറ പേര് താന്‍തന്നെ നിർദേശിക്കുമെന്നും മന്ത്രി പരിഹസിച്ചു. പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മക്ക് പാരമ്പര്യ ചികിത്സകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ നല്‍കിയ പട്ടിക തള്ളിക്കളഞ്ഞതിൽ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
പാരമ്പര്യ- ഗോത്രവർഗ ചികിത്സകയായ ലക്ഷ്മിക്കുട്ടിയമ്മക്ക് പുരസ്‌കാരം ലഭിച്ചതിനെ അഭിനന്ദിക്കുെന്നങ്കിലും അവരുടെ പേര് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി. ഈ മേഖലയില്‍ പുരസ്‌കാരമുണ്ടെന്ന് അറിയാത്തതിനാൽ ആണ് അവരുടെ പേര് നിർദേശിക്കാതിരുന്നത്. സംസ്ഥാനം സമര്‍പ്പിച്ച പട്ടികയിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവരുന്ന സാഹചര്യത്തിൽ ചില കാര്യങ്ങള്‍ പറയാനുണ്ട്. 42 പേരുകളാണ് സര്‍ക്കാര്‍ നിർദേശിച്ചത്. അതില്‍ മാര്‍ ക്രിസോസ്റ്റത്തി േൻറത് മാത്രമാണ് സ്വീകരിച്ചത്. ബാക്കി 41ഉം തള്ളി.
ഒരു രാഷ്ട്രീയപാര്ട്ടിയിലുംപെട്ടവരുടെ പേരുകളല്ല സര്‍ക്കാര്‍ നിർദേശിച്ചത്. പത്മഭൂഷന് വേണ്ടി എം.ടി. വാസുദേവന്‍നായരുടെയും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെയും പേരുകളാണ് നിർദേശിച്ചത്. അതെല്ലാം തള്ളി പി. പരമേശ്വരന് നൽകി. അതിനെ എതിര്‍ക്കുന്നില്ല. അദ്ദേഹത്തിെൻറ പേര് മറ്റേതോ ഒരു പരമേശ്വരന്‍ നിർദേശിച്ചുവെന്നാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ മാന്യമായ സമീപനം സ്വീകരിക്കണം. കഴിഞ്ഞ തവണയും ഇതാണ് ചെയ്തത്. ഇനി മന്ത്രവാദത്തിനൊക്കെ പത്മ പുരസ്‌കാരം കൊടുേത്തക്കും. ഇതുവരെ സ്വീകരിച്ച മാനദണ്ഡം അനുസരിച്ചാണ് നമ്മൾ പട്ടിക നല്‍കിയത്- മന്ത്രി പറഞ്ഞു.
ജ്യോതിഷിയെന്ന നിലയിലാണോ പേര് കൊടുക്കാൻ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചപ്പോൾ എ.കെ. ആൻറണിയുടെ രാജി താന്‍ പ്രവചിച്ചിരുന്ന കാര്യം ബാലന്‍ ചൂണ്ടിക്കാട്ടി. മൂലം നക്ഷത്രക്കാരനായ ആൻറണി പൂരുരുട്ടാതി നക്ഷത്രത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍തന്നെ അദ്ദേഹത്തിെൻറ രാജി താൻ പ്രവചിെച്ചന്ന് കൂട്ടച്ചിരിക്കിടയില്‍ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.