എ.കെ. ശശീന്ദ്രൻ

കേരള ഹൗസിൽ തെന്നിവീണ് മന്ത്രി എ.കെ ശശീന്ദ്രന് പരിക്ക്; പരിപാടികൾ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: കേരള ഹൗസിൽ തെന്നിവീണ് വനംവകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് പരിക്ക്. കേരളാ ഹൗസിന്‍റെ പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. മന്ത്രിയുടെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതോടെ ഡോക്ടര്‍മാര്‍ മന്ത്രിക്ക് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

ഇതോടെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. എൻ.സി.പിയുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്.

സംസ്ഥാനത്തെ എൻ.സി.പിയിലെ ഭിന്നത രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. 

Tags:    
News Summary - Minister AK Saseendran injured in Kerala House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.