കടയ്ക്കൽ (കൊല്ലം): ഹീനമായ പ്രവര്‍ത്തി നടത്തി സര്‍ക്കാരിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ ആളെ പിരിച്ചുവിടുകയാണ് ചെയ്തതെന്ന് മന്ത്രി ആന്റണി രാജു.വിസ്മയയുടെ കൈതോട്ടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ലെന്നും മന്ത്രി പറഞ്ഞു. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാനാകില്ല. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.ഇതിനു മുന്‍പ് ആരെങ്കിലും പിരിച്ചുവിട്ടോ എന്നത് താന്‍ നോക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കിരണിന് നടപടിക്കെതിരെ സുപ്രീം കോടതി വരെ പോകാം. അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കില്ല. പക്ഷേ സര്‍ക്കാരും ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിച്ചെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.