തിരുവനന്തപുരം: കേന്ദ്രസർക്കാർ പുഴുക്കലരി വിഹിതം കുറക്കുകയും പച്ചരി വിഹിതം വർധിപ്പിക്കുകയും ചെയ്തത് വിപണിയിൽ പുഴുക്കലരിയുടെ വില ഉയരാൻ കാരണമെന്ന് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് പച്ചരിയുടെ ഉപയോഗം കൂടുതലായതിനാൽ റേഷൻ കടകൾ വഴി കൂടുതൽ പച്ചരി വേണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എഫ്.സി.ഐയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റേഷൻ കടകൾ വഴി 50 ശതമാനം പുഴുക്കലരിയും 50 ശതമാനം പച്ചരിയുമെന്ന നിലയിൽ വിതരണം നിശ്ചയിച്ചത്. എന്നാൽ, കേന്ദ്രസർക്കാറിന്റെ പുതിയ സമീപനത്തിന്റെ ഭാഗമായാണ് ഇപ്പോൾ 70 ശതമാനം പച്ചരി നൽകുന്ന സ്ഥിതിയുണ്ടായത്.
ആളുകൾ പുഴുക്കലരിക്ക് പൊതുമാർക്കറ്റിനെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി. ഇത് കേരളത്തിലെ വിപണിയിൽ പുഴുക്കലരിയുടെ വില ഉയരാൻ കാരണമായി. 50 ശതമാനം പുഴുക്കലരി നൽകണമെന്ന ആവശ്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.