കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. ചട്ടലംഘനം നടത്തി ഖുർ ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി കസ്റ്റംസ് ഓഫിസിലെത്തിയത്.
കസ്റ്റംസ് ഓഫീസിലെ അസിസ്റ്റൻഡ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചോദ്യം ചെയ്യൽ വൈകിയത്. കൊച്ചി കസ്റ്റംസ് ഓഫീസ് അണുവിമുക്തമാക്കുന്നതിനാൽ ഉച്ചയോടെ ഹാജരാകനാണ് ജലീലിന് ലഭിച്ചിരുന്ന നിർദേശം.
കെ.ടി ജലീലിന്‍റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ജലീലിന്‍റെ ഗണ്‍മാന്‍റെ മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്‍റെ ചോദ്യംചെയ്യല്‍. ഗണ്‍മാന്‍റെ മൊബൈല്‍ ഫോണും നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നേരത്തേ എന്‍.ഐ.എയും ഇ.ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.