Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി കെ.ടി ജലീൽ...

മന്ത്രി കെ.ടി ജലീൽ കസ്റ്റംസിന് മുന്നില്‍ ഹാജരായി

text_fields
bookmark_border
k t jaleel before customs
cancel
camera_alt

ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തുന്നു. ഫോട്ടോ: അഷ്കർ ഒരുമനയൂർ

കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. ചട്ടലംഘനം നടത്തി ഖുർ ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി കസ്റ്റംസ് ഓഫിസിലെത്തിയത്.

ക​സ്റ്റം​സ് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ൻ​ഡ് ക​മ്മീ​ഷ​ണ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ വൈ​കിയത്. കൊച്ചി കസ്റ്റംസ് ഓഫീസ് അണുവിമുക്തമാക്കുന്നതിനാൽ ഉച്ചയോടെ ഹാജരാകനാണ് ജലീലിന് ലഭിച്ചിരുന്ന നിർദേശം.

കെ.ടി ജലീലിന്‍റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ജ​ലീ​ലി​ന്‍റെ ഗ​ണ്‍​മാ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലെ മാ​യ്ച്ചു​ക​ള​ഞ്ഞ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്ത ശേ​ഷ​മാ​ണ് ക​സ്റ്റം​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ല്‍. ഗണ്‍മാന്‍റെ മൊബൈല്‍ ഫോണും നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നേ​ര​ത്തേ എ​ന്‍​.ഐ.​എ​യും ഇ.​ഡി​യും മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelCustoms
Next Story