പെരുമ്പാവൂർ: മന്ത്രിയുടെ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ നാലംഗ കുടുംബത്തിന് പരിക്ക്. വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനം ഇടിച്ച് പുന്നയത്ത് വാടകക്ക് താമസിക്കുന്ന പൈനാടത്ത് വീട്ടിൽ ഷാജൻ (40), ഭാര്യ അംബിക (36) മക്കളായ ആൽവിൻ (12), അനന്യ (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്. കുറുപ്പംപടി തിയറ്റർ ജങ്ഷന് സമീപം ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം.
രാവിലെ പള്ളിയിലേക്ക് പുറപ്പെട്ട ഷാജനും കുടുംബവും സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. ഇരുവാഹനവും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിെൻറ കണ്ണാടി ബൈക്കിെൻറ ഹാൻഡിലിൽ തട്ടുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ നാലുപേെരയും മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഷാജെൻറ വലതുകാലിന് ചതവും ഇടതുകാലിൽ മുറിവുമുണ്ട്. അംബികയുടെ വലതുകാലിന് മുറിവും അനന്യയുടെയും ആൽവിെൻറയും ൈകകൾക്ക് പരിക്കുമുണ്ട്. ഇടുക്കിക്ക് പോവുകയായിരുന്ന മന്ത്രി ആശുപത്രിയിലെത്തി ഷാജെനയും കുടുംബെത്തയും സന്ദർശിച്ചു. ചികിത്സ കാര്യങ്ങൾ പെരുമ്പാവൂരിലെ സി.പി.എം നേതാവിനെ ചുമതലപ്പെടുത്തിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.