സ്വർണക്കടത്തുകാരെ പാർട്ടി സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വർണക്കടത്തുകാരെ പാർട്ടി സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേസിൽപ്പെട്ടവരെ സംരക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ നയമല്ല. തെറ്റായി പ്രവർത്തിക്കുന്നവരുമായി സി.പി.എമ്മിന് യോജിച്ചു പോകാനാവില്ല. ഇത്തരക്കാർക്കെതിരെ ജനകീയ പ്രതിരോധമാണ് വേണ്ടതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കള്ളക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളെ തടയാൻ വാർഡുതല ജനകീയ സമിതികൾ രൂപീകരിക്കും. കള്ളക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളെ ഇല്ലായ്മ ചെയ്യണം. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Minister MV Govindan says party will not protect gold smugglers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.