തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണം വിവാദമായ പശ്ചാത്തലത്തിൽ അധ്യാപക നിയമനാംഗീകാരത്തിന്റെ പട്ടികയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്കൂള്‍ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്താൽ ജീവനൊടുക്കിയത്.
ഈ സർക്കാറിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 43,637 നിയമനം നടന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കോടതി നിർദേശനുസരിച്ച് സാമൂഹികനീതി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ച ഭിന്നശേഷി നിയമനം സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഭിന്നശേഷി നിയമനങ്ങൾ നടന്നുവരുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.