തിരുവനന്തപുരം: സ്വന്തം വീട്ടുകാർ ബലമായി വേർപെടുത്തിയ കുഞ്ഞിനെ തേടുന്ന മാതാവ് അനുപമയെ പരസ്യമായി സദാചാര വിചാരണ നടത്തി സാംസ്കാരിക മന്ത്രി. കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ സംഘടിപ്പിച്ച 'സമം' പദ്ധതി ഉദ്ഘാടനവേദിയിൽ വിദ്യാർ
ഥികളുടെ മുന്നിലാണ് മന്ത്രി സജി ചെറിയാെൻറ നടപടി. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി കേരള സർവകലാശാലയും സാംസ്കാരിക വകുപ്പുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദത്ത് വിവാദത്തിൽ സർക്കാറിനെയും സി.പി.എമ്മിനെയും ഒന്നുകൂടി പ്രതിരോധത്തിലാക്കുന്നതായി മന്ത്രിയുടെ പരാമർശം.
മന്ത്രി പറഞ്ഞത് ഇങ്ങനെ: '19ാം വയസ്സിൽ ഉൗഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാകും മാതാപിതാക്കൾ കണ്ടിട്ടുണ്ടാകുക. പക്ഷേ, എേങ്ങാട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള വിവാഹിതനും രണ്ടു മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുണ്ടാകുക. എന്നിട്ട് സുഹൃത്തിെൻറ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത പിതാവ് ജയിലിലേക്ക് പോകുക. ആ കുട്ടിക്ക് അതിെൻറ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ ആ മാതാവിെൻറയും പിതാവിെൻറയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെൺകുട്ടികളായതുകൊണ്ടാണ് പറയുന്നത്. പഠിപ്പിച്ച് വളർത്തി സ്ഥാനത്ത് എത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴിതിരിഞ്ഞുപോയത്'.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് പിന്നാലെ ദത്ത് വിഷയത്തിൽ വിവാദ പരാമർശവുമായി സി.പി.എം തിരുവനന്തപുരം ജില്ല െസക്രട്ടറി ആനാവൂർ നാഗപ്പനും. അമ്മക്ക് കുഞ്ഞിനെ ലഭിക്കണമെന്നത് ന്യായമാണെങ്കിലും അനുപമയുടെ പിതാവും കുടുംബവും സി.പി.എം പ്രവർത്തകരാെണന്ന ഒറ്റക്കാരണത്താൽ മാധ്യമങ്ങൾ പാർട്ടി വിരുദ്ധ വാർത്തകളിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് ആനാവൂർ ഫേസ്ബുക്കിൽ കുറിച്ചു.
'കുടുംബമായി താമസിക്കുന്ന സ്ത്രീയെ പ്രേമിക്കുക, ആ ബന്ധത്തിൽനിന്ന് വേർപെടുത്തി കല്യാണം കഴിക്കുക. ആ ബന്ധം നിലനിൽക്കുമ്പോൾ തന്നെ വേറൊരു പെൺകുട്ടിയെ പ്രേമിക്കുക, ആ പെൺകുട്ടിയെ ഗർഭിണിയാക്കുക. ഇത് സമൂഹത്തിന് അംഗീകരിക്കാനാകുമോ? ആവില്ല എന്നാണ് തെൻറ ഖണ്ഡിതമായ അഭിപ്രായം. ആദ്യവിവാഹം സമ്മർദത്തിലൂടെയും ഭീഷണിപ്പെടുത്തിയും വേർപെടുത്തി അവരെ അനാഥയാക്കി. ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയാൽ ഭാര്യക്ക് ജീവനാംശം നൽകണമെന്ന സാമാന്യനീതി ഇക്കാര്യത്തിൽ നടപ്പാക്കിയതായി കാണുന്നില്ല.
ആരോരുമില്ലാത്ത ആ പെൺകുട്ടിയുടെ ഭാവി ജീവിതം എങ്ങനെയാകുമെന്നും അദ്ദേഹം ചോദിച്ചു. സി.പി.എമ്മിനെതിരെ കിട്ടിയ വടിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുന്ന ആവേശത്തിനിടയിൽ മാധ്യമങ്ങൾ ഇക്കാര്യങ്ങൾ മറക്കുകയോ, മറവി നടിക്കുകയോ ചെയ്യുകയാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ നൽകുന്ന സന്ദേശം അവുടെ കുടുംബാംഗങ്ങളടക്കം സമൂഹത്തിന് എന്തായാലും നല്ലതല്ലെന്നാണ് തെൻറ പക്ഷമെന്നും ആനാവൂർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.