മാസത്തിൽ നാല് സ്കൂൾ ബാഗില്ലാ ദിനങ്ങൾ പരിഗണനയിൽ - മന്ത്രി ശിവൻകുട്ടി

കൊ​ച്ചി: സ്കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ ബാ​ഗി​ല്ലാ ദി​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ളു​ന്ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

പു​സ്ത​ക​ഭാ​രം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളും ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​ക്കി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​രു ഭാ​ഗ​ത്തി​ന് 100 - 120 പേ​ജാ​ണു​ണ്ടാ​വു​ക. ഭാ​രം കു​റ​ക്കു​ന്ന​തി​ൽ ഇ​ത്​ സ​ഹാ​യ​ക​ര​മ​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​ത്. നി​ല​വി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗ് ഭാ​രം 1.6 മു​ത​ൽ 2.2 കി​ലോ​ഗ്രാ​മാ​ണ്. പ​ത്താം ക്ലാ​സു​കാ​രു​ടേ​ത് ര​ണ്ട​ര കി​ലോ​ക്കും നാ​ല​ര കി​ലോ​ക്കും ഇ​ട​യി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പ​മാ​ണ് മാ​സ​ത്തി​ൽ നാ​ലു​ദി​വ​സ​മെ​ങ്കി​ലും ബാ​ഗി​ല്ലാ ദി​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തും സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ പ​രി​ഷ്ക​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​മാ​യി എ​സ്.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കി​യ ഭാ​ഷാ​വി​ഷ​യ​ങ്ങ​ൾ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ജി​യോ​ള​ജി, ജേ​ണ​ലി​സം, ഫി​ലോ​സ​ഫി, ആ​ന്ത്ര​പ്പോ​ള​ജി വി​ഷ​യ​ങ്ങ​ളാ​ണ് പ​രി​ഷ്ക​രി​ക്കു​ന്ന​ത്. എ​സ്.​സി.​ഇ.​ആ​ർ.​ടി​യു​ടെ 38 പു​സ്ത​ക​ങ്ങ​ളും എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ 44 പു​സ്ത​ക​ങ്ങ​ളു​മാ​ണ് നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് യ​ഥാ​ക്ര​മം 2013, 2005 വ​ർ​ഷ​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യ​താ​ണ്. 2026ഓ​ടെ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Minister Sivankutty said that the government will soon take a decision on reducing the weight of school bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.