ഓരോ മതത്തിനും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ട് -മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: വസ്ത്രം ധരിക്കുന്നത് ഒാരോരുത്തരുടെ ഇഷ്ടമാണെന്നും ഓരോ മതത്തിനും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്. മുസ്‍ലിം ന്യൂനപക്ഷത്തിലെ പെൺകുട്ടികൾ തട്ടം ധരിക്കുന്നത് ഒരുസ്ഥലത്തും നിരോധിക്ക​െപ്പട്ടിട്ടില്ല -മന്ത്രി വ്യക്തമാക്കി.

അതേസമയം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആചാരക്രമത്തെ വെല്ലുവിളിച്ച അധികാരികളുടെ പല്ലു കൊഴിഞ്ഞതാണ് അനുഭവമെന്നും തിരുവഞ്ചൂർ പറഞ്ഞു.

Tags:    
News Summary - minister V Sivankutty about Hijab Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.