പുതിയ ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുമെന്ന് മന്ത്രി വാസവൻ

തിരുവനന്തപുരം: കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സഹകരണമേഖലയിലെ പുതിയ ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. പാപ്കോസ് മിൽ പദ്ധതിയിലും കാപ്കോസ് റൈസ് മിൽ പദ്ധതിയിലും സംഭരിക്കുന്ന നെല്ലാണ് ഉപയോഗിക്കുക.

കാർഷിക ഉൽപാദനം, കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ ഉൾപ്പെടെ ലക്ഷ്യസാക്ഷാത്​കാരത്തിനായി 2022-23 സാമ്പത്തിക വർഷം മുതൽ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണമേഖലയുടെ നൂതന പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം ഇതിനായി 34.5 കോടി ബജറ്റിൽ വകയിരുത്തിയെന്നും മന്ത്രി വാസവൻ നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Minister Vasavan said that new brand of rice will be brought to the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.