തിരുവനന്തപുരം: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയതിനെ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. തെറ്റ് ആര് ചെയ്താലും തെറ്റാണ്. കോവിഡ് പ്രോട്ടോകോൾ രാഷ്ട്രീയപാർട്ടികളടക്കം എല്ലാവർക്കും ബാധകമാണ്. തിരുവാതിരക്കളി നടത്തിയത് തെറ്റാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയതാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയെന്നനിലയിലുള്ള നടപടികൾ സി.പി.എം കൈക്കൊണ്ടിട്ടുണ്ട്.
സി.പി.എം സമ്മേളനങ്ങളോടനുബന്ധിച്ച പൊതുസമ്മേളനങ്ങളുൾപ്പെടെ മാറ്റി. അനുമതിയോട് കൂടിയാണ് സി.പി.എം ജില്ല സമ്മേളനങ്ങൾ നടക്കുന്നത്. സമ്മേളനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നെന്ന് ഉറപ്പാക്കും. ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളാണെന്ന് സംശയിക്കുന്നു. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം പരിശോധിക്കുന്നുണ്ട്. ഫയലുകൾ കാണാതായ സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.