തിരുവനന്തപുരം: വളം-കീടനാശിനി ഡിപ്പോകൾ പരിശോധിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറിെൻറ നിർേദശം. ഡിസംബർ 10ന് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വളം-കീടനാശിനി വിൽപനയും ഉപയോഗവും സംബന്ധിച്ച് നിർദേശം നൽകിയിരുന ്നു.
ചുവപ്പ്, മഞ്ഞ ലേബലുള്ള കീടനാശിനികൾ കൃഷി ഉദ്യോഗസ്ഥരുടെ കുറിപ്പിൽ മാത്രമേ വിൽക്കാവൂ. ഇതെല്ലാം ലംഘിച്ചാണ ് വിൽപന. അതിനാൽ, ഡിപ്പോകൾ പരിശോധിക്കാനും അനധികൃത വിൽപന തടയാനുമാണ് നിർദേശം. കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ അനധിക ൃത വിൽപന നടത്തിയ ഇലഞ്ഞിമൂട്ടിൽ ഡിപ്പോ പൂട്ടിച്ചു.
കീടനാശിനി ഉപയോഗത്തിന് നിയന്ത്രണം
തിരുവനന് തപുരം: കാർഷിക സർവകലാശാല വിപണിയിലെ പച്ചക്കറിയിൽ നടത്തിയ അവശിഷ്ട-വിഷാംശ പരിശോധനയിൽ കീടനാശിനി അംശം കണ്ടെത്തിയതിനെതുടർന്ന് അനധികൃത കീടനാശിനി വാങ്ങലും ഉപയോഗവും നിയന്ത്രിക്കാൻ കൃഷി ഡയറക്ടറുടെ നിർദേശം. ശിപാർശ ചെയ്യുന്ന രീതിയിൽ അല്ലാതെ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
കൃഷി ഡയറക്ടറുടെ നിർദേശങ്ങൾ
*കൃഷി ഓഫിസർമാർ ഡിപ്പോകൾ സന്ദർശിച്ച് നിരോധിത കീടനാശിനി വിതരണവും വിൽപനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
*കീടനാശിനിയുടെ വിവരമടങ്ങിയ ബോർഡ് 31ന് മുമ്പ് ഡിപ്പോകളിൽ
പ്രദർശിപ്പിക്കണം.
* കൃഷി ഓഫിസറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രം വിതരണം നടത്തണം
* അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ കർഷകർ കീടനാശിനി വാങ്ങരുത്.
* കമ്പനികളോ വിതരണക്കാരോ ഇടനിലക്കാരോ നേരിട്ട് വിറ്റാൽ നിയമനടപടി സ്വീകരിക്കണം.
*മാരക കീടനാശിനി പരിശോധനക്ക് വിജിലൻസ് സ്ക്വാഡിനെ രംഗത്തിറക്കും.
* വിജിലൻസ് സ്ക്വാഡ് അപ്രതീക്ഷിത സന്ദർശനവും പരിശോധനയും നടത്തി കൃഷി ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.
വ്യവസ്ഥകളേറെ; പാലിക്കാറില്ല
കുഴൽമന്ദം (പാലക്കാട്): മാർഗനിർദേശം പാലിക്കാതെ നെൽപാടങ്ങളിൽ കീടനാശിനി പ്രയോഗം വ്യാപകം. അനുമതിയുള്ളവയാണോ, അനുവദനീയ അളവിലാണോ എന്ന കാര്യമൊന്നും ആരും നോക്കാറില്ല. കച്ചവടക്കാരുടെ നിർദേശപ്രകാരമാണ് പലരും ഉപയോഗിക്കുന്നത്. ഭക്ഷ്യധാന്യങ്ങളിലെ കീടനാശിനി പ്രയോഗത്തിന് വ്യക്തമായ മാർഗനിർദേശമുണ്ട്. എന്നാൽ, നടപ്പാകുന്നില്ല. കൃഷിവകുപ്പിനാണ് ഇതിെൻറ ഉത്തരവാദിത്തം. കീടനാശിനി പ്രയോഗിക്കണമെങ്കിൽ കൃഷി ഓഫിസർ പരിശോധിച്ച് നിർദേശം നൽകണം. എന്നാൽ, ഇത്തരം നിയമം ഉള്ളതായി കർഷകർക്കറിയില്ല.
കീടനാശിനി ഉല്‍പാദകർ, വിതരണക്കാർ, വിൽപനക്കാർ എന്നിവർ കൃഷിവകുപ്പില്‍നിന്ന് ലൈസന്‍സ് എടുക്കണം. ഇത് പാലിക്കാറില്ല. വില്‍ക്കുന്ന കീടനാശിനികളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. അനധികൃത വില്‍പന കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ഇത്തരം കീടനാശിനികള്‍ വൻതോതില്‍ സ്‌റ്റോക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.
നിരോധിക്കപ്പെട്ട കീടനാശിനികള്‍ കർഷകർ പ്രയോഗിച്ചാൽ കൃഷിവകുപ്പില്‍ നിന്നുള്ള ആനുകൂല്യങ്ങൾ റദ്ദാക്കാം. വീണ്ടും ആവർത്തിച്ചാൽ കൃഷിവകുപ്പിെൻറ പദ്ധതികളില്‍നിന്ന് ഒഴിവാക്കുകയും അയോഗ്യരാക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.