തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകൾ ആഘോഷിക്കാനുള്ളതല്ലെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. ക്വാറൻറീനിലിരിക്കുന്നവർ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്. സമൂഹത്തിെൻറ ആരോഗ്യം കൂടിനോക്കിയാണ് ഇവ ആവശ്യപ്പെടുന്നത്.
സംസ്ഥാന അതിർത്തികൾ തുറന്നതിനാലും പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതുമായ സാഹചര്യത്തിലും കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ പ്രതീക്ഷിച്ചതാണെന്നും മന്ത്രി പറഞ്ഞു.
ഹോട്ട്സ്പോട്ടുകളിൽനിന്നും റെഡ്സോണുകളിൽനിന്നുമാണ് കൂടുതൽ പേരും സംസ്ഥാനത്തേക്ക് എത്തുന്നത്.അതിെൻറ അടിസ്ഥാനത്തിലാണ് ജാഗ്രത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് അകത്തേക്ക് വരുന്നവർ എവിടെനിന്നാണ് വരുന്നതെന്ന് വ്യക്തതയില്ലെങ്കിൽ സാമൂഹിക വ്യാപനത്തിലേക്ക് മാറും. അത് ഭയപ്പെടുത്തുന്നതായും ജാഗ്രതയാണ് അതിനാൽ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ശനിയാഴ്ച 62 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് മാത്രം 19 പേർക്കാണ് കോവിഡ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.