ആലപ്പുഴ: സർക്കാറിെൻറ അതിഥി ആയതുകൊണ്ടാണ് ശൃംഗേരി മഠാധിപതിയെ കാണാൻ താനും മന്ത്രി ടി.എം. തോമസ് ഐസക്കും പോയതെന്ന് മന്ത്രി ജി. സുധാകരൻ. അദ്ദേഹം വർഗീയ വാദിയല്ല. പൊന്നാട സ്വീകരിക്കാത്തത് കൊണ്ടാണ് തട്ടത്തിൽ വെച്ച് പഴങ്ങൾ നൽകിയത്. ഇതിലെന്താണ് കുഴപ്പം. താൻ ആരുടെയും കാലു പിടിക്കാൻ പോയിട്ടില്ല. നേരേ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ച് പറയുന്നത്.
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ഒന്നുമറിയാതെ കാര്യങ്ങൾ വിളിച്ച് പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ്. കമ്യൂണിസമെന്താണെന്ന് തന്നെ ആരും പഠിപ്പിക്കാൻ വരണ്ടെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണെന്ന് മാവേലിക്കരയിൽ കേരളപാണിനീയത്തിെൻറ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ സുധാകരൻ പറഞ്ഞു. ഫേസ് ബുക്കിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് വാദപ്രതിവാദത്തിന് ഇറങ്ങാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
വാദപ്രതിവാദത്തിലൂടെ എല്ലാവെരയും തോല്‍പ്പിച്ചാണ് ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം വരെ കയറിയത്. പറഞ്ഞത് തിരിച്ചറിയാന്‍ സാധിക്കാത്ത യോഗക്ഷേമസഭ നേതാക്കന്മാർ സാമൂഹികമായ അറിവില്ലാത്തവരാണ്. മാധ്യമങ്ങള്‍ മനഃപൂർവം കാരണങ്ങള്‍ ഉണ്ടാക്കി തന്നെ അധിക്ഷേപിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.