വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ. കേണിച്ചിറ പൊലീസാണ് പ്രതികളെ പിടികൂടിയത്. കൗൺസിലിങ്ങിനിടെ താൻ പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. വയനാട് സ്വദേശികളായ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ നേരത്തെ സുരേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
20202 മുതൽ താൻ ദമ്പതികളിൽ നിന്നും നിരന്തരമായി പീഡനത്തിനിരയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.