വെറ്ററിനറി സർജനോട് അപമര്യാദയായി പെരുമാറി; ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

മലപ്പുറം: തിരുനാവായ വെറ്ററിനറി സർജനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ സസ്പെൻഡ് ചെയ്തു. തിരുനാവായ വെറ്ററിനറി ഡിസ്പെൻസറിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയ്സണെയാണ് കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.വി.ഒ.എ) നടത്തിയ പ്രതിഷേധത്തിനൊടുവിൽ സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസിലായിരുന്നു പ്രതിഷേധം.

വെറ്ററിനറി സർജൻ ഏൽപിക്കുന്ന ജോലി ചെയ്യാതിരിക്കുകയും പൊതുജന സാന്നിധ്യത്തിൽ വെല്ലുവിളിക്കുകയും ചെയ്തതിന് ജില്ല മൃഗസംരക്ഷണ ഓഫിസർ കാരണം കാണിക്കൽ നോട്ടീസും മെമ്മോയും നൽകിയിരുന്നു. ഇതിന് ജയ്സൺ നൽകിയ മറുപടി അംഗീകരിക്കാനാകില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ, ചട്ടവിരുദ്ധമായി വകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നിരാഹാര സമരം നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.

രാവിലെ പത്തിന് തുടങ്ങിയ പ്രതിഷേധം വൈകീട്ട് വരെ തുടർന്നു.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. സജീവ് കുമാർ, ജില്ല പ്രസിഡന്‍റ് ഡോ. രജീഷ്, സെകട്ടറി ഡോ. ജോബിൻ, ലീഗൽ സെൽ കൺവീനർ ഡോ. അജയകുമാർ, ഡോ. ഷമീം ആലുങ്ങൽ, ഡോ. സാജിത, ഡോ. കാർത്തികേയൻ, ഡോ. അംഗിറസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - to veterinary surgeon; Suspension of Live Stock Inspector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.