പന്തളം: കെ.എസ്.ആർ.ടി.സി ബസിൽ നിയമ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര ചരിവ് പറമ്പിൽ സുരാജിനെയാണ് (36) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷനൽ അക്കൗണ്ടന്റാണ്.
കോട്ടയം-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിൽ തിങ്കളാഴ്ച രാവിലെ 9.30ഓടെ കാരക്കാട് ജങ്ഷനു സമീപമായിരുന്നു സംഭവം. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് യുവാവുമായി പന്തളം പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.