പാലക്കാട്: മിസോറാം ലോട്ടറി വിറ്റ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. വിൽക്കാനായി സൂക്ഷിച്ചിരുന്ന 5 കോടി ടിക്കറ്റുകളും പൊലീസ് കണ്ടെടുത്തു.കഞ്ചിക്കോെട്ട ഗോഡൗണിൽ നിന്നാണ് ടിക്കറ്റുകൾ പിടിച്ചെടുത്തത്. 18 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അനധികൃതമായി വിൽപന നടത്തുന്ന അന്യസംസ്ഥാന ലോട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക് അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന.
ജി.എസ്.ടിക്ക് നടപ്പിലാക്കിയതിന് പിന്നാലെയാണ് അന്യസംസ്ഥാന ലോട്ടറികൾ വീണ്ടും കേരളത്തിൽ സജീവമായത്. അനുമതി തേടാതെയുള്ള ലോട്ടറി വിൽപന നിയമവിരുദ്ധമാണെന്ന് ധനമന്ത്രി നിലപാടെടുത്തിരുന്നു. മിസോറാം സർക്കാർ ലോട്ടറി വിൽക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ചരക്ക് സേവന നികുതിയിൽ സ്വകാര്യ ലോട്ടറികൾക്ക് ഉയർന്ന നികുതിയായ 28 ശതമാനമാണ് ചുമത്തുന്നത്. എന്നാൽ സംസ്ഥാന ലോട്ടറിക്ക് നികുതി കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.