എൻ.പി.ആർ നടത്താൻ മുഖ്യമന്ത്രി രഹസ്യമായി ഉത്തരവിറക്കി -എം.കെ. മുനീർ

തിരുവനന്തപുരം: എൻ.പി.ആർ നടപടി നിർത്തിവെച്ചു എന്ന് പരസ്യമായി പറഞ്ഞ് എൻ.പി.ആർ നടത്താൻ മുഖ്യമന്ത്രി രഹസ്യമായി ഉത ്തരവിറക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുനീർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

എൻ.പിആറിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് താമരശ്ശേരി തഹസിൽദാർ അയച്ച കത്തും മുനീർ പുറത്തുവിട്ടു. സ്കൂൾ അധ്യാപകർ എൻ.പി.ആർ അപ്ഡേഷനിൽ ഇറങ്ങണം എന്നാവശ്യപ്പെടുന്ന കത്താണ് എം.കെ. മുനീർ പുറത്തുവിട്ടത്.

ഭരണഘടന സംരക്ഷണം എന്ന് പറഞ്ഞ് സർക്കാർ കാണിക്കുന്ന ഉമ്മാക്കി ശുദ്ധ കാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - mk muneer against pinarayi vijayan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.